2009, ജനുവരി 7, ബുധനാഴ്‌ച

എന്‍റെ ഗ്രാമം - ചില ചിത്രങ്ങള്‍ - ഒന്നാം ഭാഗം





മഴയെല്ലാം പെയ്തിറങ്ങി തയ്യാറായ പാടങ്ങള്‍- കാത്തിരിക്കുന്നത് ഉഴുതുമറിക്കുവാന്‍ കരുത്തുള്ളവനെ.

ഇതെന്‍റെ ഗ്രാമം - വയലുകള്‍ തൂര്‍ത്തിട്ടില്ലാതെ - കൃഷിപ്പണി നിലനില്‍ക്കുന്ന അപൂര്‍വ്വം കാഴ്ചകളില്‍ ചിലത്





പോത്തും കാളകളും മനുഷ്യരുമെല്ലാം ഈ പണിയുടെ ഭാഗമായി നിലനില്‍ക്കുന്ന ഇക്കാഴ്ച ഇനിയെത്ര നാള്‍ക്കൂടി



നട നട നട ---- വേണ്ട വേണ്ട പോത്തെ - ശരിക്ക് നടന്നോ -- കളിയെന്നോടു വേണ്ടേ


കുട്ടുകാക്ക - ചെറുപ്പം മുതലേ ഞാന്‍ കാണുന്ന കര്‍ഷകനും കര്‍ഷകതൊഴിലാളിയും - സംസ്കാരങ്ങളുടെ കണ്ണികള്‍
പൂട്ടുന്ന കണ്ടതിന്‍റെ വരമ്പിലിരിക്കാന്‍ നല്ല രസമാണ്. ചേറിന്‍റെ മണം മുഴുവന്‍ മൂക്കിലൂടെ വലിച്ചു കേറ്റണം

ഒന്നാം പണി കഴിയാറായി


കീറി കുറുകെ റോഡ് വന്നു കഴിഞ്ഞു - ഇനി പേടിക്കേണ്ട - മണ്ണുമായി ലോറികള്‍ എത്തിത്തുടങ്ങും - പിന്നാലെ ഭൂമിക്കു വിലയുമായി റിയല്‍ യെസ്റ്റെറ്റുകാരും.ജീവിക്കേണ്ടേ

9 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. ചിത്രങ്ങളിഷ്ടമായി ;
    അടിക്കുറിപ്പുകളതിലേറെ ഇഷ്ടമായി.

    കാട്ടിപ്പരുത്തിക്ക് ഇനിയുമേറെ പറയാന്‍ കഴിയും
    തുടരുക..ഭാവുകങ്ങള്‍.

    ഓ.ടോ)ഏറെക്കാലത്തിനു ശേഷം ഒരു “സ്വന്തം നാട്ടുകാരനെ”
    ബൂലോഗത്ത് കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.

    -- മിന്നാമിനുങ്ങ്

    മറുപടിഇല്ലാതാക്കൂ
  3. ആദ്യത്തെതു നാട്ടുകാരനില്‍ നിന്നു തന്നെയാകുമ്പോള്‍ ഒരു സുഖം - നന്ദിയുണ്ട് - പ്രോത്സാഹനത്തിന്നും

    മറുപടിഇല്ലാതാക്കൂ
  4. ബ്ലോഗ് ലോകത്തേക്ക് വൈകിയ ഒരു സ്വാഗതം...

    കൊല്ലാട് ... ഇതെന്റെ ഗ്രാമമാണ്... സമയം പോലെ നോക്കൂ..

    മറുപടിഇല്ലാതാക്കൂ
  5. നല്ല ചിത്രങ്ങള്‍ അടിക്കുറിപ്പും അടിപൊളി,പിന്നെ ഞാനും ഒരയല്‍വാസിയാണുട്ടൊ...

    മറുപടിഇല്ലാതാക്കൂ
  6. ഈ പടങ്ങള്‍ കാണുമ്പോള്‍ പറഞ്ഞുതേഞ്ഞ ആ പ്രയോഗം വീണ്ടും വീണ്ടും ഓര്‍മ്മവരുന്നു.

    നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം.

    മറുപടിഇല്ലാതാക്കൂ
  7. അനില്‍-
    അഷ്രഫ്
    തറവാടി
    നിരക്ഷന്‍-
    എല്ലാവര്‍ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  8. നാടന്‍ സ്റ്റൈല്‍ മാറാത്ത ആ ഗ്രാമീണഫോട്ടോകള്‍ കാണുമ്പോള്‍ ഉള്ള് കുളിരുന്നു, എന്തു സൂഖം, ,പ്രത്യേകിച്ച് വരണ്ടിരിക്കുന്ന, മഴ സ്വപ്നമായ ഈ രാജസ്ഥാന്‍ മണ്ണിലിരിക്കുമ്പോള്‍!!!

    മറുപടിഇല്ലാതാക്കൂ