2009, ജനുവരി 15, വ്യാഴാഴ്‌ച

കൂതറയും പലസ്ത്തീനും




മുകളിലെ പോസ്റ്റിനുള്ള ഒരു ഇടപെടല്‍


പക്ഷെ ഈലോക ജനസംഖ്യയുടെ കേവലം 0.2%മാത്രമാണ് ജൂതന്മാര്.. അതും ലോക ജൂതജനസംഖ്യയുടെ മൂന്നിലോന്നുമാത്രമേ ഇസ്രായേലില് ഉള്ളൂ.. മൂന്നില് ഒന്നു അമേരിക്കയിലും ബാക്കി ലോകത്താകമാനം ചിതറിയും ജീവിക്കുന്നു. പക്ഷെ ഇത്രയും ചെറിയ ഒരു ജനത അതായത് ഏകദേശം അറുപതുലക്ഷം ജൂതന്മാര് എങ്ങനെ അറബികളെ മുഴുവന് വിറപ്പിക്കുന്നു..ആലോചിട്ടുണ്ടോ..?? കൂതറ ചരിത്രം മറക്കുന്നു. എല്ലാ അധിനിവേശങ്ങളും ന്യൂന്യപക്ഷം വരുന്ന ആക്രമകാരി കളായിരുന്നു നടത്തിയിരുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ എന്നെങ്കിലും മൊത്തം0.5% ഉണ്ടായിരുന്നുവോ- പക്ഷെ അവരായിരുന്നു നമ്മെ നൂറ്റാണ്ടുകള്‍ അടിച്ചമര്‍ത്തി ഭരിച്ചിരുന്നത്. അഫ്ഘാനില്‍ നിന്നും വന്ന മുഗുളന്മാര്‍ ജനസംഖ്യാനുപാതികമായി കൂടുതലുണ്ടായിരുന്നില്ല. എന്നിട്ടും അവര്‍ ഇന്ത്യയുടെ വലിയൊരു ഭാഗം കീഴടക്കി. പക്ഷെ അവരാരും തന്നെ ഇന്ത്യക്കാരോട് ഇതു നിങ്ങളുടെ നാടല്ല എന്ന് പറഞ്ഞിട്ടില്ല. --------------------------------------------------------------------------------------------------------- പൊതുവെ അതീവബുദ്ധിമാന്‍മാരായ ജൂതന്മാര് പ്രശ്നക്കാരല്ല.. ബിസിനസ്,സിനിമ,കല,ശാസ്ത്രം,തുടങ്ങിയ മേഖലകളില് മുന്‍പന്തിയില് നില്‍ക്കുന്നവര് ആണ്. സ്പോര്‍ട്സ് തുടങ്ങിയ മേഖലകളിലും അവര് നിപുണര് തന്നെ.. തങ്ങള് ഉള്‍പ്പെടുന്ന സമൂഹം വളര്‍ത്തുന്നവര് തന്നെ..ലോകത്തിലെ ശാസ്ത്രഞ്ജന്‍മാരില് ഏറ്റവും കേമനായിരുന്ന ആല്‍ബെര്‍ട്ട് ഐന്‍സ്ടിന്,ചെല്സീ ഫുട്ട്ബോള് ക്ലബിന്‍റെ ഉടമ റോമന് അബ്രോമോവിച്ച്,ഇന്‍റെല് കമ്പനിയുടെ ഉടമ ക്രൈഗ് ബാരറ്റ് തുടങ്ങിയവര് മാത്രമല്ല അമേരിക്കയിലെ പ്രശസ്ത സിനിമനിര്‍മാണ കമ്പനികള് വാര്‍ണര്,യൂണിവേര്‍സല്,തുടങ്ങി മിക്കവയും ഇവരുടെ തന്നെ..സിനിമ ലോകത്തിലെ മിക്ക പ്രശസ്തരും ജൂതര് തന്നെ..(സ്റ്റീവന് സ്പീല്‍ബെര്‍ഗ് വരെ) ഇന്ത്യയില് തന്നെ ഇപ്പോഴും പതിനയ്യായിരം ജൂതരുണ്ട്.. അവരുടെ പേരില് വല്ല കേസും ഇവിടെ നിലവിലുണ്ടോ എന്ന് അന്വേഷിച്ചു നോക്കുക...പൊതുവെ ഏത് രംഗത്തായാലും വളരാനും അതുവഴി സമൂഹത്തിന് തങ്ങളാലാവുന്ന സംഭാവന നല്‍കുന്നവരാണ് ജൂതന്മാര്..കേരളത്തിലെ മുമ്പുണ്ടായിരുന്ന ജൂതന്മാരെകുറിച്ചു മട്ടാഞ്ചേരിയില് തിരക്കിയാല് അറിയാം.. ഇന്നും മലയാളികളോട് നന്ദിയുള്ള സമൂഹമാണ് ജൂതന്മാരുടെ. നമ്മുടെ ആറ്റം ബോംബിന്‍റെ പിതാവിന്‍റെ (ഹോമിബാബ) ഭാര്യയും ജൂതതന്നെ രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് പല യൂറോപ്യന്‍ രാജ്യങ്ങളിലേയും രണ്ടാംകിട പൌരന്മാരായിട്ടായിരുന്നു ജൂതരെ പരിഗണിച്ചിരുന്നത്. അന്നും അറബ് നാടുകളിലെ ജൂതര്‍ മറ്റു പോരന്മാരെ പ്പോലെ ത്തന്നെ യായിരുന്നു ജീവിച്ചിരുന്നത്. സിറിയ , ഈജിപ്ത്, ലബനോന്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും നല്ലൊരു ശതമാനം ക്രിസ്ത്യ നികള്‍ ആണ്- അവരെ കോപ്ടിക് ക്രിസ്ത്യനികള്‍ എന്നാണ് ഇവരെ വിളിക്കുക. അറബ് സമൂഹത്തില്‍ ഇവരെയും ജൂതരെയും സാമൂഹികമായി പരിഗണിച്ചിരുന്നു. ഇവരുമായു വിവാഹ ബന്ധം പോലും സുലഭമായി നടന്നിരുന്നു. ജൂതരുടെ കഴിവുകളെ ആരും കുറച്ചു കാണുന്നില്ല. അത് മറ്റുള്ളവരുടെ നേരെ കടന്നു കയറാനുള്ള കാരണമാവുന്നുണ്ടോ. ഹിറ്റ് ലെരുടെ ചെയ്തികളെ അന്ന് ജൂത സമൂഹവുമായി ബന്ധമുള്ളവര്‍ കൂടുതല്‍ എതിര്‍ക്കാതിരുന്നത് അന്നത്തെ ജൂത സമൂഹത്തോടുള്ള വെറുപ്പിന്റെ കൂടി പരിണതി യായിരുന്നു. ------------------------------------------------------------------------------------------------------------- .ഇനി പാലസ്തീനികളെ പറ്റി.. ഒരിക്കല് ജൂതന്മാരെ തകര്‍ത്ത് ചിന്നഭിന്നമാക്കി ചിതറിച്ചവരാണ് പാലസ്തീനികള്.കുവൈറ്റ് ഇറാക്ക് ആക്രമിച്ചപ്പോള് കുവൈറ്റിനെ കൊള്ളയടിച്ച മാന്യന്മാരായ പാലസ്തീനികളെ കുവൈറ്റില് അക്കാലത്ത് താമസിച്ച മലയാളികള് മറക്കില്ല.. ആരാണ് ഇക്കഥ കൂതറയോട് പറഞ്ഞതു. ബ്ലോഗല്ലേ . എന്തെങ്കിലും എഴുതാമല്ലോ അല്ലെ, പലെസ്ത്നില്‍ ജൂതരെ പുറത്താക്കിയത് മുസ്ലിങ്ങള്‍ അല്ല - മറിച്ചു റോമക്കാര്‍ പുറത്താക്കിയ ജൂതര്‍ക്ക് ആദ്യമായി അഞ്ഞൂറ് കൊല്ലങ്ങള്‍ക്കു ശേഷം തിരിച്ചു വരുവാനുള്ള സാധ്യത ഉണ്ടാക്കിയതാണ് മുസ്ലിങ്ങള്‍ അവരോട് ചെയ്ത തെറ്റ്? രണ്ടാം ഖലീഫ യായിരുന്ന ഉമര്‍ ബിന്‍ ഖതാബ്‌ അന്നത്തെ ഗവര്‍ണറുമായി നടത്തിയ വ്യവസ്ഥയിലാണ് ജൂതര്‍ അവരുടെ പുണ്യ സ്ഥലത്തേക്ക് തിരിച്ചെത്തുന്നത്. റോമക്കാര്‍ മുസ്ലിങ്ങള്‍ അല്ല - മറിച്ചു ക്രിസ്ത്യന്‍ ഭരണ സിരാകേന്ദ്രമായിരുന്നു. നിലവിലുള്ള പലസ്തിനികള്‍ എന്ത് ചെയ്യുന്നു എന്നതില്‍ ചരിത്രം ചരിത്രമല്ലാതാവുന്നില്ല - ഞാന്‍ പലസ്തിനികളുടെ വക്താവുമല്ല. ------------------------------------------------------------------------------------------------------------- ഹമാസും,ഫത്തായും,പി.എല്.ഓ.യും തുടങ്ങി നൂറ്റിഅറുപതില് താഴെ തീവ്രവാദി സംഘടനകളെ വച്ചുപുലര്‍ത്തുന്ന മഹാന്മാരാണ് പാലസ്തീനികള്..നമ്മുടെ എല്.ടി.ടി.ഇ. ചാവേര് ബോംബിങ്ങില് വിദഗ്ദപരിശീലനം നടത്തിയതും ഹമാസില് നിന്നായിരുന്നുവേന്നോര്‍ക്കണം. ഇന്നും ലഷ്കറിന്റെ മാത്രമല്ല,ഹിസ്ബുള് മുജാഹിദിന്‍റെയും,അല് ക്വൈദയുടെയും ഭീകരന്മാരും ഇവിടെ ആഥിത്യം കിട്ടുകയും ആശയങ്ങളും തന്ത്രങ്ങളും കൈമാറാനും വരാറുണ്ട്..ഒപ്പം ഹിസ്ബുള്ളയും (ലബനോന്) .എല്.ടി.ടി.ഇ.ചാവേറാക്രമണം നടത്തികൊന്ന രാജിവ്ഗാന്ധിയെ മറന്നു പോയോ.. അതില് പിന്നെയാ എല്.ടി.ടി.ഇ. ഇവിടെ നിരോധിക്കപ്പെട്ടത്.. നിരവധി സംഘടനകള്‍ അവരുടെ ലക്ഷ്യം തകര്‍ക്കുന്നു എന്നത് ഒരു സത്യം - അതിനാല്‍ സ്വന്തം നാടിന്നു വേണ്ടി പോരടിക്കുന്ന അവര്‍ എങ്ങിനെ ഭീകരര്‍ ആകുമെന്ന രസതന്ത്രം മനസ്സിലാവുന്നില്ല. ലോകത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും പലസ്തിന്‍ പ്രശ്നം വ്യത്യസ്തമാണ് - കാരണം അതിന്നു തുല്യം മറ്റൊന്നില്ല തന്നെ. പിന്നെ അവിടെയുള്ള മുസ്ലിങ്ങള്‍ മാത്രമല്ല ഈ പോരാട്ടത്തിലുള്ളത്. പീ എല്‍ ഓ യുടെ വക്താവ് ഒരിക്കല്‍ ഒരു ക്രിസ്ത്യന്‍ യുവതി യായിരുന്നു. പിന്നെ കൂടുതല്‍ മുസ്ലിങ്ങള്‍ ആണെന്നതിനാല്‍ സ്വാഭാവികമായും അതിന്‍റെ ഒരു സ്വഭാവം ഉണ്ടാവാം. അവിടെ അല്ലാഹു എന്നാല്‍ ഒരു മുസ്ലിം ദൈവം എന്ന് വരുന്നില്ല - ദൈവം എന്നെ വരുന്നൊള്ളൂ. അതെല്ലാ അറബികള്‍ക്കും. ------------------------------------------------------------------------------------------------------------- ഇസ്രായേലിനു ചുറ്റും അവര്‍ക്ക് ശത്രുക്കള് മാത്രമെ ഉള്ളൂ.. മിത്രങ്ങള് പോയിട്ട് അനുഭാവപൂര്‍വ്വം നോക്കുന്നവര് പോലുമില്ല..അവരുടെ അദ്ധ്വാനം,ബുദ്ധി അതാണവരെ വളര്‍ത്തിയത്.. അനസ്യൂതമായ തമ്പുരാന് കൊടുത്ത എണ്ണയുടെ ഹുങ്കില്ലാതെയാണവര് വളര്‍ന്നത്. മടിയന്മാരായ അറബികള് സുഖിച്ചു നടന്നപ്പോള് എല്ലാ ജൂതന്മാര്‍ക്കും നിര്‍ബന്ദമായി സൈനികപരിശീലനം കൊടുത്ത് വിദ്യാഭാസത്തിലും ആധുനീകരണത്തിലും ഊന്നല് കൊടുത്തു അവരെ ആ മേഖലയിലെ ശക്തിയാക്കി.. പിന്നെ എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് - മറ്റൊരാളുടെ സ്ഥലം കയ്യേറി നിലനില്‍ക്കുമ്പോള്‍ അവരെ അവര്‍ സ്നേഹിക്കുമെന്നോ. അറബികള്‍ സുഖിച്ചു നടക്കുന്നതിനു പലസ്തിനികളെ അടിച്ചോടിക്കമെന്ന നീതിശാസ്ത്രം എവിടെനിന്നാണ് വരുന്നതു. അറബികളുടെ മടി മാറ്റാന്‍ ആരാണ് ഇവരെ ഏല്പിച്ചിരിക്കുന്നത് . _________________________________________________________________ പിന്നെ പാലസ്തീന് എന്താണ് പ്രതീക്ഷിക്കുന്നത്... ഇന്ത്യയുടെ നെഞ്ചത്തു പാകിസ്താന് സംഹാരതാണ്ഡവം ആടിയശേഷം അതിന്‍റെ തെളിവുമായി ഊരുതെണ്ടുന്ന ഇന്ത്യയുടെ പ്രതികരണരീതിപോലെ ലോകരാജ്യങ്ങളുടെ പിന്നാലെ ഹാമാസിന്‍റെ തീവ്രവാദികളെപ്പറ്റി തെളിവുമായി ഇസ്രയേല് നടക്കണോ... ? ലോകത്തിന്‍റെ കോണുകളില് ജൂതന്മാരെ പറപ്പിച്ചപ്പോള് നല്ല രസമായിരുന്നു.. ? തീവ്രവാദി ആക്രമണങ്ങളില് ജൂതന്മാരെ വിറപ്പിച്ചപ്പോള് രസമായിരുന്നു..? പക്ഷെ ഇപ്പോള് കളിമാറിയപ്പോള് ലോകത്തിന്‍റെ സഹായം എന്തിന് പാലസ്തീന് ചോദിക്കുന്നു..? പലസ്തിന്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അടുത്ത കുറിപ്പില്‍ ഞാന്‍ എഴുതാം - അത് ഇവിടെ എഴുതിയാല്‍ ഈ കുറിപ്പിന്‍റെ തുടര്‍ച്ചയാവില്ല. അതില്‍ പ്രവചനങ്ങളും വിശ്വാസങ്ങളുമുണ്ട്. പക്ഷെ - നിസ്സഹാരായ ഒരു കൂട്ടരുടെ നിലവിളിക്ക്‌ മേല്‍ ചരിത്ര പിന്‍ബലമില്ലാത്ത ഈ കുതിരകയറ്റം കണ്ടപ്പോള്‍ ഒരു കുറിപ്പ് കുറിക്കതിരിക്കുന്നതെങ്ങിനെ എന്ന് കരുതി കുറിക്കാനിരുന്നതാണ്. ---------------------------------------------------------------------------------------------------------- ഇതിന്‍റെ അവസാനം ഇത്രയും പറഞ്ഞു കൊള്ളട്ടെ.. പാലസ്തീന് പടര്‍ത്തുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാതയും തീവ്രവാദവും,ചാവേര് ആക്രമണവും അതിന് തങ്ങളുടെ മക്കളെയും ഭര്‍ത്താവിനെയും അയക്കുന്നവരെയുംകുറിച്ചു വേവലാതിപെടേണ്ട കാര്യമില്ല..ഉപ്പ് തിന്നുന്നവന് വെള്ളം കുടിക്കും..സ്വാഭാവികം.. തീവ്രവാദം എന്നുള്ള ശാപത്തിന്‍റെ ഫലങ്ങള് നമ്മളും അനുഭവിക്കുന്നില്ലേ.. എന്നിട്ടും അതിന്‍റെ തായ് വേരായ പാലസ്തീനോട് സഹതാപം.. നാളെ നമ്മെ (ബോംബെയിലെ തീവ്രവാദി ആക്രമണം) ആക്രമിച്ചതിന്‍റെ പകരം ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാലും ഇതുപോലെ കുറെ കുഞ്ഞുങ്ങളും സ്ത്രീകളും മരിക്കും.. അതവര് തങ്ങളുടെ പ്രീയപ്പെട്ടവരെ ജിഹാദികള് അക്കിയതിന്‍റെ ഫലം എന്നെ പറയാനാവൂ.. ഉ‌പ്പ് തിന്നുന്നവര്‍ മാത്രമെ വെള്ളം കുടിക്കുന്നുള്ളൂ എന്നും പറയരുത്. അക്രമിയുടെ നീതിശാസ്ത്രമാനത്- നീയെല്ലെന്കില്‍ നിന്റെ അപ്പനാണ് കുളം കലക്കിയെന്ന ചെന്നായുടെ നീതി. ലോകത്തിലെ എല്ലാ അനീതികള്‍ക്കും ഉപ്പിന്റെ നീതി കിട്ടും - ഇല്ലെങ്കില്‍ കിട്ടിക്കും ________________________________________________________________

ഒരു സഭ്യമായ ജീവിതരീതിയുടെ ശത്രുക്കള് ആണ് തീവ്രവാദവും തീവ്രവാദികളും..അവരെ സഹായിക്കുന്നവര് തിരിച്ചടിയുണ്ടാകുമ്പോള് ലോകത്തിന്‍റെ കരുണയ്ക്ക് കേഴാന് അര്‍ഹരല്ല.. കൂടുതല് ചൊറിഞ്ഞാലും തിരിച്ചടിയ്ക്കാതിരിക്കാന് ഇസ്രായേലിന്‍റെ ദേശീയപിതാവ് മഹാത്മാഗാന്ധിയല്ല എന്ന് പാലസ്തീനികള് മനസ്സിലാക്കട്ടെ.. ഇതുകൊണ്ടു ഒരു തീവ്രവാദികളുടെ മട തകര്‍ക്കാനായാല് നമ്മുക്കും അത് ആശ്വാസം തരുന്നതാണ്.. ഇസ്രേല്‍ രാഷ്ട്രത്തിന്നു മഹാത്മാഗാന്ധി ആവാന്‍ പോയിട്ട് - ഒരു മനുഷ്യന്‍ പോലും ആവാന്‍ കഴിയില്ല. കാരണം അതിന്‍റെ തുടക്കം തന്നെ അനീതിയുടെതാണ്. ഇവിടെ തീവ്രവാദം ഇല്ലാതാവുകയല്ല - മറിച്ചു കൂടുതല്‍ വളമുള്ള പുതിയ സ്ഥലങ്ങള്‍ രൂപപ്പെടുകയാണ്. ------------------------------------------------------------------------------------------------------- ചുമ്മാതെ ആളുകള് മരിക്കുമ്പോള് മുതലക്കണ്ണീര് ഒഴുക്കാതെ സമചിത്തതയോടെ കാര്യങ്ങള് മനസ്സിലാക്കാന് ശ്രമിക്കുന്നതാവും നല്ലത്.. അതാണെനിക്ക് പറയാനുള്ളത്. കാര്യങ്ങള്‍ മനസ്സിലാക്കുക. കണ്ണീരിന്നോ മുതലക്കോ വലിയ വിലയില്ലാത്ത ഈ ലോകത്തില്‍ കാര്യങ്ങളെങ്കിലും മനസ്സിലാക്കാമല്ലോ

2009, ജനുവരി 7, ബുധനാഴ്‌ച

എന്‍റെ ഗ്രാമം - ചില ചിത്രങ്ങള്‍ - ഒന്നാം ഭാഗം





മഴയെല്ലാം പെയ്തിറങ്ങി തയ്യാറായ പാടങ്ങള്‍- കാത്തിരിക്കുന്നത് ഉഴുതുമറിക്കുവാന്‍ കരുത്തുള്ളവനെ.

ഇതെന്‍റെ ഗ്രാമം - വയലുകള്‍ തൂര്‍ത്തിട്ടില്ലാതെ - കൃഷിപ്പണി നിലനില്‍ക്കുന്ന അപൂര്‍വ്വം കാഴ്ചകളില്‍ ചിലത്





പോത്തും കാളകളും മനുഷ്യരുമെല്ലാം ഈ പണിയുടെ ഭാഗമായി നിലനില്‍ക്കുന്ന ഇക്കാഴ്ച ഇനിയെത്ര നാള്‍ക്കൂടി



നട നട നട ---- വേണ്ട വേണ്ട പോത്തെ - ശരിക്ക് നടന്നോ -- കളിയെന്നോടു വേണ്ടേ


കുട്ടുകാക്ക - ചെറുപ്പം മുതലേ ഞാന്‍ കാണുന്ന കര്‍ഷകനും കര്‍ഷകതൊഴിലാളിയും - സംസ്കാരങ്ങളുടെ കണ്ണികള്‍
പൂട്ടുന്ന കണ്ടതിന്‍റെ വരമ്പിലിരിക്കാന്‍ നല്ല രസമാണ്. ചേറിന്‍റെ മണം മുഴുവന്‍ മൂക്കിലൂടെ വലിച്ചു കേറ്റണം

ഒന്നാം പണി കഴിയാറായി


കീറി കുറുകെ റോഡ് വന്നു കഴിഞ്ഞു - ഇനി പേടിക്കേണ്ട - മണ്ണുമായി ലോറികള്‍ എത്തിത്തുടങ്ങും - പിന്നാലെ ഭൂമിക്കു വിലയുമായി റിയല്‍ യെസ്റ്റെറ്റുകാരും.ജീവിക്കേണ്ടേ

2008, ഡിസംബർ 30, ചൊവ്വാഴ്ച

കാട്ടിപ്പരുത്തി

ഇതെന്‍റെ ഗ്രാമത്തിന്‍റെ പേരാണ് - ഗ്രാമം ഞാനെല്ലെന്നെനിക്കറിയാം എങ്കിലും ആരും ഇതുവരെ കൈവക്കാത്തതിനാല്‍ ഇപ്പോള്‍ ഇതെന്‍റെ പെടന്റിലാണ് - മഞ്ഞള്‍ അമേരിക്ക അടിച്ച് മാറ്റുവാന്‍ നോക്കിയത് പോലെ- അതൊരു സുഖമുള്ള ഏര്‍പ്പാട് തന്നെയാണ്. ഒരു നാടു മുഴുവന്‍ എന്‍റെ കീഴില്‍ - പ്രത്യേകിച്ചും റിയല്‍ എസ്റ്റേറ്റ്‌ ന്‍റെ ഇക്കാലത്ത്.