2009, ജനുവരി 15, വ്യാഴാഴ്‌ച

കൂതറയും പലസ്ത്തീനും
മുകളിലെ പോസ്റ്റിനുള്ള ഒരു ഇടപെടല്‍


പക്ഷെ ഈലോക ജനസംഖ്യയുടെ കേവലം 0.2%മാത്രമാണ് ജൂതന്മാര്.. അതും ലോക ജൂതജനസംഖ്യയുടെ മൂന്നിലോന്നുമാത്രമേ ഇസ്രായേലില് ഉള്ളൂ.. മൂന്നില് ഒന്നു അമേരിക്കയിലും ബാക്കി ലോകത്താകമാനം ചിതറിയും ജീവിക്കുന്നു. പക്ഷെ ഇത്രയും ചെറിയ ഒരു ജനത അതായത് ഏകദേശം അറുപതുലക്ഷം ജൂതന്മാര് എങ്ങനെ അറബികളെ മുഴുവന് വിറപ്പിക്കുന്നു..ആലോചിട്ടുണ്ടോ..?? കൂതറ ചരിത്രം മറക്കുന്നു. എല്ലാ അധിനിവേശങ്ങളും ന്യൂന്യപക്ഷം വരുന്ന ആക്രമകാരി കളായിരുന്നു നടത്തിയിരുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ എന്നെങ്കിലും മൊത്തം0.5% ഉണ്ടായിരുന്നുവോ- പക്ഷെ അവരായിരുന്നു നമ്മെ നൂറ്റാണ്ടുകള്‍ അടിച്ചമര്‍ത്തി ഭരിച്ചിരുന്നത്. അഫ്ഘാനില്‍ നിന്നും വന്ന മുഗുളന്മാര്‍ ജനസംഖ്യാനുപാതികമായി കൂടുതലുണ്ടായിരുന്നില്ല. എന്നിട്ടും അവര്‍ ഇന്ത്യയുടെ വലിയൊരു ഭാഗം കീഴടക്കി. പക്ഷെ അവരാരും തന്നെ ഇന്ത്യക്കാരോട് ഇതു നിങ്ങളുടെ നാടല്ല എന്ന് പറഞ്ഞിട്ടില്ല. --------------------------------------------------------------------------------------------------------- പൊതുവെ അതീവബുദ്ധിമാന്‍മാരായ ജൂതന്മാര് പ്രശ്നക്കാരല്ല.. ബിസിനസ്,സിനിമ,കല,ശാസ്ത്രം,തുടങ്ങിയ മേഖലകളില് മുന്‍പന്തിയില് നില്‍ക്കുന്നവര് ആണ്. സ്പോര്‍ട്സ് തുടങ്ങിയ മേഖലകളിലും അവര് നിപുണര് തന്നെ.. തങ്ങള് ഉള്‍പ്പെടുന്ന സമൂഹം വളര്‍ത്തുന്നവര് തന്നെ..ലോകത്തിലെ ശാസ്ത്രഞ്ജന്‍മാരില് ഏറ്റവും കേമനായിരുന്ന ആല്‍ബെര്‍ട്ട് ഐന്‍സ്ടിന്,ചെല്സീ ഫുട്ട്ബോള് ക്ലബിന്‍റെ ഉടമ റോമന് അബ്രോമോവിച്ച്,ഇന്‍റെല് കമ്പനിയുടെ ഉടമ ക്രൈഗ് ബാരറ്റ് തുടങ്ങിയവര് മാത്രമല്ല അമേരിക്കയിലെ പ്രശസ്ത സിനിമനിര്‍മാണ കമ്പനികള് വാര്‍ണര്,യൂണിവേര്‍സല്,തുടങ്ങി മിക്കവയും ഇവരുടെ തന്നെ..സിനിമ ലോകത്തിലെ മിക്ക പ്രശസ്തരും ജൂതര് തന്നെ..(സ്റ്റീവന് സ്പീല്‍ബെര്‍ഗ് വരെ) ഇന്ത്യയില് തന്നെ ഇപ്പോഴും പതിനയ്യായിരം ജൂതരുണ്ട്.. അവരുടെ പേരില് വല്ല കേസും ഇവിടെ നിലവിലുണ്ടോ എന്ന് അന്വേഷിച്ചു നോക്കുക...പൊതുവെ ഏത് രംഗത്തായാലും വളരാനും അതുവഴി സമൂഹത്തിന് തങ്ങളാലാവുന്ന സംഭാവന നല്‍കുന്നവരാണ് ജൂതന്മാര്..കേരളത്തിലെ മുമ്പുണ്ടായിരുന്ന ജൂതന്മാരെകുറിച്ചു മട്ടാഞ്ചേരിയില് തിരക്കിയാല് അറിയാം.. ഇന്നും മലയാളികളോട് നന്ദിയുള്ള സമൂഹമാണ് ജൂതന്മാരുടെ. നമ്മുടെ ആറ്റം ബോംബിന്‍റെ പിതാവിന്‍റെ (ഹോമിബാബ) ഭാര്യയും ജൂതതന്നെ രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് പല യൂറോപ്യന്‍ രാജ്യങ്ങളിലേയും രണ്ടാംകിട പൌരന്മാരായിട്ടായിരുന്നു ജൂതരെ പരിഗണിച്ചിരുന്നത്. അന്നും അറബ് നാടുകളിലെ ജൂതര്‍ മറ്റു പോരന്മാരെ പ്പോലെ ത്തന്നെ യായിരുന്നു ജീവിച്ചിരുന്നത്. സിറിയ , ഈജിപ്ത്, ലബനോന്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും നല്ലൊരു ശതമാനം ക്രിസ്ത്യ നികള്‍ ആണ്- അവരെ കോപ്ടിക് ക്രിസ്ത്യനികള്‍ എന്നാണ് ഇവരെ വിളിക്കുക. അറബ് സമൂഹത്തില്‍ ഇവരെയും ജൂതരെയും സാമൂഹികമായി പരിഗണിച്ചിരുന്നു. ഇവരുമായു വിവാഹ ബന്ധം പോലും സുലഭമായി നടന്നിരുന്നു. ജൂതരുടെ കഴിവുകളെ ആരും കുറച്ചു കാണുന്നില്ല. അത് മറ്റുള്ളവരുടെ നേരെ കടന്നു കയറാനുള്ള കാരണമാവുന്നുണ്ടോ. ഹിറ്റ് ലെരുടെ ചെയ്തികളെ അന്ന് ജൂത സമൂഹവുമായി ബന്ധമുള്ളവര്‍ കൂടുതല്‍ എതിര്‍ക്കാതിരുന്നത് അന്നത്തെ ജൂത സമൂഹത്തോടുള്ള വെറുപ്പിന്റെ കൂടി പരിണതി യായിരുന്നു. ------------------------------------------------------------------------------------------------------------- .ഇനി പാലസ്തീനികളെ പറ്റി.. ഒരിക്കല് ജൂതന്മാരെ തകര്‍ത്ത് ചിന്നഭിന്നമാക്കി ചിതറിച്ചവരാണ് പാലസ്തീനികള്.കുവൈറ്റ് ഇറാക്ക് ആക്രമിച്ചപ്പോള് കുവൈറ്റിനെ കൊള്ളയടിച്ച മാന്യന്മാരായ പാലസ്തീനികളെ കുവൈറ്റില് അക്കാലത്ത് താമസിച്ച മലയാളികള് മറക്കില്ല.. ആരാണ് ഇക്കഥ കൂതറയോട് പറഞ്ഞതു. ബ്ലോഗല്ലേ . എന്തെങ്കിലും എഴുതാമല്ലോ അല്ലെ, പലെസ്ത്നില്‍ ജൂതരെ പുറത്താക്കിയത് മുസ്ലിങ്ങള്‍ അല്ല - മറിച്ചു റോമക്കാര്‍ പുറത്താക്കിയ ജൂതര്‍ക്ക് ആദ്യമായി അഞ്ഞൂറ് കൊല്ലങ്ങള്‍ക്കു ശേഷം തിരിച്ചു വരുവാനുള്ള സാധ്യത ഉണ്ടാക്കിയതാണ് മുസ്ലിങ്ങള്‍ അവരോട് ചെയ്ത തെറ്റ്? രണ്ടാം ഖലീഫ യായിരുന്ന ഉമര്‍ ബിന്‍ ഖതാബ്‌ അന്നത്തെ ഗവര്‍ണറുമായി നടത്തിയ വ്യവസ്ഥയിലാണ് ജൂതര്‍ അവരുടെ പുണ്യ സ്ഥലത്തേക്ക് തിരിച്ചെത്തുന്നത്. റോമക്കാര്‍ മുസ്ലിങ്ങള്‍ അല്ല - മറിച്ചു ക്രിസ്ത്യന്‍ ഭരണ സിരാകേന്ദ്രമായിരുന്നു. നിലവിലുള്ള പലസ്തിനികള്‍ എന്ത് ചെയ്യുന്നു എന്നതില്‍ ചരിത്രം ചരിത്രമല്ലാതാവുന്നില്ല - ഞാന്‍ പലസ്തിനികളുടെ വക്താവുമല്ല. ------------------------------------------------------------------------------------------------------------- ഹമാസും,ഫത്തായും,പി.എല്.ഓ.യും തുടങ്ങി നൂറ്റിഅറുപതില് താഴെ തീവ്രവാദി സംഘടനകളെ വച്ചുപുലര്‍ത്തുന്ന മഹാന്മാരാണ് പാലസ്തീനികള്..നമ്മുടെ എല്.ടി.ടി.ഇ. ചാവേര് ബോംബിങ്ങില് വിദഗ്ദപരിശീലനം നടത്തിയതും ഹമാസില് നിന്നായിരുന്നുവേന്നോര്‍ക്കണം. ഇന്നും ലഷ്കറിന്റെ മാത്രമല്ല,ഹിസ്ബുള് മുജാഹിദിന്‍റെയും,അല് ക്വൈദയുടെയും ഭീകരന്മാരും ഇവിടെ ആഥിത്യം കിട്ടുകയും ആശയങ്ങളും തന്ത്രങ്ങളും കൈമാറാനും വരാറുണ്ട്..ഒപ്പം ഹിസ്ബുള്ളയും (ലബനോന്) .എല്.ടി.ടി.ഇ.ചാവേറാക്രമണം നടത്തികൊന്ന രാജിവ്ഗാന്ധിയെ മറന്നു പോയോ.. അതില് പിന്നെയാ എല്.ടി.ടി.ഇ. ഇവിടെ നിരോധിക്കപ്പെട്ടത്.. നിരവധി സംഘടനകള്‍ അവരുടെ ലക്ഷ്യം തകര്‍ക്കുന്നു എന്നത് ഒരു സത്യം - അതിനാല്‍ സ്വന്തം നാടിന്നു വേണ്ടി പോരടിക്കുന്ന അവര്‍ എങ്ങിനെ ഭീകരര്‍ ആകുമെന്ന രസതന്ത്രം മനസ്സിലാവുന്നില്ല. ലോകത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും പലസ്തിന്‍ പ്രശ്നം വ്യത്യസ്തമാണ് - കാരണം അതിന്നു തുല്യം മറ്റൊന്നില്ല തന്നെ. പിന്നെ അവിടെയുള്ള മുസ്ലിങ്ങള്‍ മാത്രമല്ല ഈ പോരാട്ടത്തിലുള്ളത്. പീ എല്‍ ഓ യുടെ വക്താവ് ഒരിക്കല്‍ ഒരു ക്രിസ്ത്യന്‍ യുവതി യായിരുന്നു. പിന്നെ കൂടുതല്‍ മുസ്ലിങ്ങള്‍ ആണെന്നതിനാല്‍ സ്വാഭാവികമായും അതിന്‍റെ ഒരു സ്വഭാവം ഉണ്ടാവാം. അവിടെ അല്ലാഹു എന്നാല്‍ ഒരു മുസ്ലിം ദൈവം എന്ന് വരുന്നില്ല - ദൈവം എന്നെ വരുന്നൊള്ളൂ. അതെല്ലാ അറബികള്‍ക്കും. ------------------------------------------------------------------------------------------------------------- ഇസ്രായേലിനു ചുറ്റും അവര്‍ക്ക് ശത്രുക്കള് മാത്രമെ ഉള്ളൂ.. മിത്രങ്ങള് പോയിട്ട് അനുഭാവപൂര്‍വ്വം നോക്കുന്നവര് പോലുമില്ല..അവരുടെ അദ്ധ്വാനം,ബുദ്ധി അതാണവരെ വളര്‍ത്തിയത്.. അനസ്യൂതമായ തമ്പുരാന് കൊടുത്ത എണ്ണയുടെ ഹുങ്കില്ലാതെയാണവര് വളര്‍ന്നത്. മടിയന്മാരായ അറബികള് സുഖിച്ചു നടന്നപ്പോള് എല്ലാ ജൂതന്മാര്‍ക്കും നിര്‍ബന്ദമായി സൈനികപരിശീലനം കൊടുത്ത് വിദ്യാഭാസത്തിലും ആധുനീകരണത്തിലും ഊന്നല് കൊടുത്തു അവരെ ആ മേഖലയിലെ ശക്തിയാക്കി.. പിന്നെ എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് - മറ്റൊരാളുടെ സ്ഥലം കയ്യേറി നിലനില്‍ക്കുമ്പോള്‍ അവരെ അവര്‍ സ്നേഹിക്കുമെന്നോ. അറബികള്‍ സുഖിച്ചു നടക്കുന്നതിനു പലസ്തിനികളെ അടിച്ചോടിക്കമെന്ന നീതിശാസ്ത്രം എവിടെനിന്നാണ് വരുന്നതു. അറബികളുടെ മടി മാറ്റാന്‍ ആരാണ് ഇവരെ ഏല്പിച്ചിരിക്കുന്നത് . _________________________________________________________________ പിന്നെ പാലസ്തീന് എന്താണ് പ്രതീക്ഷിക്കുന്നത്... ഇന്ത്യയുടെ നെഞ്ചത്തു പാകിസ്താന് സംഹാരതാണ്ഡവം ആടിയശേഷം അതിന്‍റെ തെളിവുമായി ഊരുതെണ്ടുന്ന ഇന്ത്യയുടെ പ്രതികരണരീതിപോലെ ലോകരാജ്യങ്ങളുടെ പിന്നാലെ ഹാമാസിന്‍റെ തീവ്രവാദികളെപ്പറ്റി തെളിവുമായി ഇസ്രയേല് നടക്കണോ... ? ലോകത്തിന്‍റെ കോണുകളില് ജൂതന്മാരെ പറപ്പിച്ചപ്പോള് നല്ല രസമായിരുന്നു.. ? തീവ്രവാദി ആക്രമണങ്ങളില് ജൂതന്മാരെ വിറപ്പിച്ചപ്പോള് രസമായിരുന്നു..? പക്ഷെ ഇപ്പോള് കളിമാറിയപ്പോള് ലോകത്തിന്‍റെ സഹായം എന്തിന് പാലസ്തീന് ചോദിക്കുന്നു..? പലസ്തിന്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അടുത്ത കുറിപ്പില്‍ ഞാന്‍ എഴുതാം - അത് ഇവിടെ എഴുതിയാല്‍ ഈ കുറിപ്പിന്‍റെ തുടര്‍ച്ചയാവില്ല. അതില്‍ പ്രവചനങ്ങളും വിശ്വാസങ്ങളുമുണ്ട്. പക്ഷെ - നിസ്സഹാരായ ഒരു കൂട്ടരുടെ നിലവിളിക്ക്‌ മേല്‍ ചരിത്ര പിന്‍ബലമില്ലാത്ത ഈ കുതിരകയറ്റം കണ്ടപ്പോള്‍ ഒരു കുറിപ്പ് കുറിക്കതിരിക്കുന്നതെങ്ങിനെ എന്ന് കരുതി കുറിക്കാനിരുന്നതാണ്. ---------------------------------------------------------------------------------------------------------- ഇതിന്‍റെ അവസാനം ഇത്രയും പറഞ്ഞു കൊള്ളട്ടെ.. പാലസ്തീന് പടര്‍ത്തുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാതയും തീവ്രവാദവും,ചാവേര് ആക്രമണവും അതിന് തങ്ങളുടെ മക്കളെയും ഭര്‍ത്താവിനെയും അയക്കുന്നവരെയുംകുറിച്ചു വേവലാതിപെടേണ്ട കാര്യമില്ല..ഉപ്പ് തിന്നുന്നവന് വെള്ളം കുടിക്കും..സ്വാഭാവികം.. തീവ്രവാദം എന്നുള്ള ശാപത്തിന്‍റെ ഫലങ്ങള് നമ്മളും അനുഭവിക്കുന്നില്ലേ.. എന്നിട്ടും അതിന്‍റെ തായ് വേരായ പാലസ്തീനോട് സഹതാപം.. നാളെ നമ്മെ (ബോംബെയിലെ തീവ്രവാദി ആക്രമണം) ആക്രമിച്ചതിന്‍റെ പകരം ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാലും ഇതുപോലെ കുറെ കുഞ്ഞുങ്ങളും സ്ത്രീകളും മരിക്കും.. അതവര് തങ്ങളുടെ പ്രീയപ്പെട്ടവരെ ജിഹാദികള് അക്കിയതിന്‍റെ ഫലം എന്നെ പറയാനാവൂ.. ഉ‌പ്പ് തിന്നുന്നവര്‍ മാത്രമെ വെള്ളം കുടിക്കുന്നുള്ളൂ എന്നും പറയരുത്. അക്രമിയുടെ നീതിശാസ്ത്രമാനത്- നീയെല്ലെന്കില്‍ നിന്റെ അപ്പനാണ് കുളം കലക്കിയെന്ന ചെന്നായുടെ നീതി. ലോകത്തിലെ എല്ലാ അനീതികള്‍ക്കും ഉപ്പിന്റെ നീതി കിട്ടും - ഇല്ലെങ്കില്‍ കിട്ടിക്കും ________________________________________________________________

ഒരു സഭ്യമായ ജീവിതരീതിയുടെ ശത്രുക്കള് ആണ് തീവ്രവാദവും തീവ്രവാദികളും..അവരെ സഹായിക്കുന്നവര് തിരിച്ചടിയുണ്ടാകുമ്പോള് ലോകത്തിന്‍റെ കരുണയ്ക്ക് കേഴാന് അര്‍ഹരല്ല.. കൂടുതല് ചൊറിഞ്ഞാലും തിരിച്ചടിയ്ക്കാതിരിക്കാന് ഇസ്രായേലിന്‍റെ ദേശീയപിതാവ് മഹാത്മാഗാന്ധിയല്ല എന്ന് പാലസ്തീനികള് മനസ്സിലാക്കട്ടെ.. ഇതുകൊണ്ടു ഒരു തീവ്രവാദികളുടെ മട തകര്‍ക്കാനായാല് നമ്മുക്കും അത് ആശ്വാസം തരുന്നതാണ്.. ഇസ്രേല്‍ രാഷ്ട്രത്തിന്നു മഹാത്മാഗാന്ധി ആവാന്‍ പോയിട്ട് - ഒരു മനുഷ്യന്‍ പോലും ആവാന്‍ കഴിയില്ല. കാരണം അതിന്‍റെ തുടക്കം തന്നെ അനീതിയുടെതാണ്. ഇവിടെ തീവ്രവാദം ഇല്ലാതാവുകയല്ല - മറിച്ചു കൂടുതല്‍ വളമുള്ള പുതിയ സ്ഥലങ്ങള്‍ രൂപപ്പെടുകയാണ്. ------------------------------------------------------------------------------------------------------- ചുമ്മാതെ ആളുകള് മരിക്കുമ്പോള് മുതലക്കണ്ണീര് ഒഴുക്കാതെ സമചിത്തതയോടെ കാര്യങ്ങള് മനസ്സിലാക്കാന് ശ്രമിക്കുന്നതാവും നല്ലത്.. അതാണെനിക്ക് പറയാനുള്ളത്. കാര്യങ്ങള്‍ മനസ്സിലാക്കുക. കണ്ണീരിന്നോ മുതലക്കോ വലിയ വിലയില്ലാത്ത ഈ ലോകത്തില്‍ കാര്യങ്ങളെങ്കിലും മനസ്സിലാക്കാമല്ലോ

24 അഭിപ്രായങ്ങൾ:

 1. നല്ല എഴുത്ത്.. എന്‍റെ എഴുത്തിനെ വിമര്‍ശിച്ചു എന്ന് കരുതി അംഗീകരിക്കില്ല എന്ന മനോഭാവമല്ല എന്‍റെത്. പിന്നെ ഹിക്മത് അറിയില്ലാ എന്ന് പറഞ്ഞല്ലോ.. ചോദിച്ചാല്‍ അറിയുന്നത് പറഞ്ഞു തരാന്‍ സന്തോഷമാണ്.. അധികം ഒന്നും അറിയാത്ത ഒരാളാണ് ഞാനും.. ഒന്നുകൂടെ പറയട്ടെ.. നല്ല ശൈലി ..പക്ഷെ പോസ്റ്റിനു മറുപടി തരുന്നില്ല...

  മറുപടിഇല്ലാതാക്കൂ
 2. മഹാനുഭാവാ , അവിടുന്ന് ദുബൈയില്‍ ജോലി ചെയ്തിട്ടും പലസ്തിനികളുടെ സോഭവ സവിശേഷതകള്‍ മനസിലായില്ലേ ?? അങ്ങനെ ആണെങ്ങില്‍ അങ്ങ് അവരുമായി ഒപ്ന്നു ഇടപഴകാന്‍ ശ്രമിക്കുക .അപ്പോള്‍ മനസിലാകും പലസ്ടിനികളുടെ ഇന്ത്യ വിരുദ്ധ മനോഭാവം.
  ഇസ്രയ്ലിനെ ന്യായീകരിക്കുന്നില്ല , അറബ് ലോകം പലസ്തിനു വേണ്ടി വാദിക്കുന്നത് മനസിലാക്കാം , ഇന്ത്യ -പാകിസ്ഥാന്‍ പ്രശ്നത്തില്‍ ഈ പലസ്തിന്‍ ജനത ആര്ടൊപ്പം എന്ന് അന്വേഷിക്കുകാ !!! ഇന്ത്യക്കാരെ വെറും ഏഴാം കൂലികള്‍ ആയി കാണുന്ന, ബുദ്ധി ഇല്ലാത്തവര്‍ എന്ന് കളിയാക്കുന്ന , ഇന്ത്യ എന്നാല്‍ ലോകത്തിലെ ഏറ്റവും അതപതിച്ച രാജ്യം ആണെന്നും ഒക്കെ കരുതുന്ന പലസ്ടിനികളെ നമ്മള്‍ ഇന്ത്യക്കാര്‍ സപ്പോര്‍ട്ട് ചെയ്യണ്ട കാര്യം ഒണ്ടോ????
  അതല്ല അങ്ങനെ നമ്മളില്‍ ചിലര്‍ ചെയ്യുന്നുന്ടെങ്ങില്‍ അത് ചില മത താല്പര്യങ്ങള്‍ മുന്‍ നിരത്തി മാത്രം ആണ്. മറ്റു ചിലര്‍ പറഞ്ഞതു പോലെ ശ്രീലങ്കയില്‍ കൊല്ലപ്പെടുന്നത് മുസ്ലിങ്ങള്‍ ആയിരുന്നെങ്ങില്‍ അറബ് ലോകം അവരെ ന്യായീകരിച്ചു മുന്നോട്ടു വന്നേനെ. എന്തുകൊണ്ട് നെപാളിലെ മവോഇസ്റ്റ് അക്രമങ്ങളെ അറബ് രാജ്യങ്ങള്‍ അപലപിച്ച്ചില്ലാ ?? എന്തുകൊണ്ട് ഭീകരവാദം വളര്‍ത്തുന്ന പാകിസ്ഥാനെ പോലെ ഉള്ള രാജ്യങ്ങളിലേക്ക് കാശ് ഒഴുക്കുന്നു???

  മറുപടിഇല്ലാതാക്കൂ
 3. Very good. Could better if you give more detailed explanations. Congrats KUTHARA for accepting the criticism.
  Being with Palestinians is the matter of humanity. Thats why I support Palestine and HAMAZ

  മറുപടിഇല്ലാതാക്കൂ
 4. മറുപടി ചെറിയൊരുവാക്കിലൊതുങ്ങില്ലെന്നതിനാല്‍ :)

  മറുപടിഇല്ലാതാക്കൂ
 5. കൂതറ- ഇമെയില്‍ ഏതാണ്- അറിയിക്കുമോ - കുറെ കാര്യങ്ങള്‍ ചോദിക്കാനുണ്ട്-
  അഷ്റഫ്-നന്ദി-സന്തോഷം
  sivaprasad - ഒന്നു കൂടി വായിക്കുക- അഭിപ്രായത്തെ മാനിക്കുന്നു-പക്ഷെ പാലസ്തീനിന്റെ നിലവിലെ പ്രശ്നം മാത്രമാണ് ഞാന്‍ ചര്‍ച്ചക്കെടുക്കുന്നത് -

  shahir chennamangallur- Agreeing-but I cant support Hamaz as some of thier attitude, but the same time it did not devaluate thier right to fight for the home land

  തറവാടി- പറഞ്ഞാലല്ലേ മനസ്സിലാവു-

  മറുപടിഇല്ലാതാക്കൂ
 6. ഏറെ ഇഷ്ടപ്പെട്ടു താങ്കളുടെ പോസ്റ്റ്. എന്റേയും‌ കൂട്ടുകാരുടേയും ഒരുപിടി ചോദ്യങ്ങൾക്കുത്തരമാണീ പോസ്റ്റ്. വോട്ടിനു വേണ്ടി ഏത് ചെറ്റത്തരവും‌ ചെയ്യുന്ന ഇവിടത്തെ രാഷ്ട്രീയക്കാരിതു വായിച്ചിരുന്നെങ്കിൽ!!! ഇന്ത്യ എപ്പോഴും‌ പാലസ്തീനു വേണ്ടി മുറവിളി കൂട്ടി. പക്ഷേ അന്നും‌ ഇസ്രയേൽ ഇന്ത്യയെ കുറ്റം‌ പറഞ്ഞിട്ടില്ല.

  മറുപടിഇല്ലാതാക്കൂ
 7. കുമാരന്‍-
  വായനക്കു നന്ദി- കൂതറയുടെ പോസ്റ്റ് മാധ്യമങ്ങളുടെ വിജയമാണു- അവര്‍‌ക്കു ആടിനെ പട്ടിയാക്കാന്‍ കഴിയും- വായനയില്‍ എപ്പോഴും ഒരു ഉള്‍വായന വേണം

  മറുപടിഇല്ലാതാക്കൂ
 8. കാട്ടിപ്പരുത്തി.. ഈ ഇടപെടലുകൾ അഭിനന്ദനമർഹിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 9. http://thiruvallabhan.blogspot.com/2009/01/2.html
  http://thiruvallabhan.blogspot.com/2009/01/blog-post_18.html

  please go thru my blogs in the same subject

  മറുപടിഇല്ലാതാക്കൂ
 10. നല്ല ഒരു വായന കാട്ടിപ്പരുത്തി, ഈ സത്യങ്ങൾ ഇന്നു,പഴയ പത്രം പോലെ ആൾക്കാർ തൂക്കി വിൽക്കും എന്നു മാത്രം

  മറുപടിഇല്ലാതാക്കൂ
 11. ആരൊഗ്യകരമായ സംവാദം പ്രോത്സാഹിക്ക്കപ്പെടെണ്ടതാണ്. വിശ്വാസങളില്‍ പരസ്പരം യോജിക്കാന്‍ എല്ലാവറ്‌ക്കും ആകില്ലെങ്കിലും തങള്‍- വിശ്വസിക്കുന്ന /മുറുകെ പിടിക്കുന്ന ആശയങളെ സൌമ്യമായി അവതരിപ്പിക്കുമ്പോള്‍‌ വായിക്കാനും സന്തോഷം തോന്നും..ഇനിയും കൂടുതല്‍‌ വരികള്‍‌ക്കായി കാത്തിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 12. enikku valiya parichayamillatha oru subject ayathu kondu vallathe paranjillathavan vayya...so wish you all the best

  edakku enneyum nokkuka...abhipryangal tharika...kazhinja post vayich abhiprayam thannathinu nandi..

  മറുപടിഇല്ലാതാക്കൂ
 13. കണ്ടിട്ടൊരു പാടു നാളായി. ഈ വിഷയം ഞാൻ കുറച്ചു മുൻപ്‌ കൈകാര്യം ചെയ്തത്താണ്‌. മറ്റെല്ലാത്തിലുമെന്നതുപോലെ ഈ വിഷയത്തിലും സമചിത്തത്തയോടെ പ്രതികരിക്കാൻ മലയാളിക്കു കഴിയില്ല എന്നതല്ലേ സത്യം.

  മറുപടിഇല്ലാതാക്കൂ
 14. WELL SAID KAATIPPARUTHI...

  @shivaprasaad...
  manass idakkonnu clear aakkaan shramikkuka... vargeeyathayude , sangaparivaarinte chaayam idakkonnu kazhuki kalayaanum shramikkuka,,
  appol nalla palestine friends ne kittum,,, sathyangal vyakthathayode manassilaakaanum kazhiyum,..veruthe paakistanum indiayum paranhittu karyamillallo,, kaaryangal padikkukayalle vendath

  മറുപടിഇല്ലാതാക്കൂ
 15. ഖുര്‍ആന്‍ പരിഭാഷകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, വിവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഇസ്‌ലാമിക കേരളത്തിലെ പ്രശസ്ത പണ്ഡിതനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ രചനകളുടെയും പ്രഭാഷണങ്ങളുടെയും ഒരു ഡിജിറ്റല്‍ സമാഹാരമാണ് ഈ വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നത്. ശബാബ്, അല്‍ മനാര്‍, സ്നേഹസംവാദം തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, ചോദ്യോത്തര പംക്തികള്‍, മറ്റു ലേഖനങ്ങള്‍, അദ്ദേഹം രചിച്ച പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എന്നിവ വിവിധ ഡിജിറ്റല്‍ രൂപങ്ങളില്‍ ഈ വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. ആനുകാലിക വിഷയങ്ങളെ അപഗ്രഥിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ലേഖനങ്ങളും പഠനങ്ങളും ഈ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.

  ഈ വെബ്സൈറ്റ് അതിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ്. ലേഖനങ്ങളുടെയും, പുസ്തകങ്ങളുടെയും ഡിജിറ്റല്‍ വല്കരണം പൂര്‍ത്തിയാവുന്ന മുറക്ക് ഈ വെബ്സൈറ്റിലേക്ക് കൂട്ടി ചേര്‍ക്കുന്നതായിരിക്കും. ഈ വെബ്സൈറ്റ് ഇമെയില്‍ വഴി സൌജന്യമായി വരിക്കാരാകുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

  മലയാളത്തില്‍ ഇസ്‌ലാമിക സോഫ്റ്റ്‌വെയറുകളും സേവനങ്ങളും നിര്‍മിക്കുന്നതിനായി സ്ഥാപിതമായ ഹുദാ ഇന്‍ഫോ സോലുഷന്‍സ് ( http://www.hudainfo.com/ ) ആണ് ഈ വെബ്സൈറ്റ് ഒരുക്കിയിട്ടുള്ളത്. Web Address : http://hameedmadani.hudainfo.com

  മറുപടിഇല്ലാതാക്കൂ
 16. ഇതു ഇങ്ങനെത്തന്നെയാണ് ...ഒരു കയ്യില്‍ ഒലീവിലയും...

  മറുപടിഇല്ലാതാക്കൂ
 17. തികച്ചും കുറെ അറിവുകൾ പകരുന്ന പോസ്റ്റ് തന്നെയിത്..

  പിന്നെ ജൂതന്മാർ ലോകത്തിൽ ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെട്ടവർഗ്ഗമാണെങ്കിലും ,ബുദ്ധികൂർമ്മതയിൽ മുന്നിട്ടുനിന്ന ഈ ജനത ഇപ്പോൾ ലോകത്തിൽ ഏറ്റവും കാശുകാരും,തന്ത്രമുള്ളവരുമാണ്...

  സിനിമയിൽ കൂടിയും,പുസ്തകം-ടീവി മുതൽ മീഡിയകളിൽ കൂടിയുമെല്ലാം ഇൻഡയറ്ക്റ്റായി എന്നും ലോകരേ മുഴുവൻ വശീകരിച്ച് കൈപ്പിടിയിൽ വെച്ചിരിക്കുന്നവർ...!
  ലോകപോലീസായ രാജ്യങ്ങൾ മുതൽ ഇവരുടെ പാവകളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നൂ.
  നമ്മുടെ നാട്ടിലെല്ലാം മേലാളർ നമ്മളെ ഭരിക്കുന്നപോലെ..

  മറുപടിഇല്ലാതാക്കൂ
 18. വായനാസുഖമുള്ള പോസ്റ്റ്. പിന്നെ വിജ്ഞാനവും.
  വീണ്ടും ഈ വഴിക്ക് വരാം.

  സ്നേഹത്തോടെ
  ജെ പി

  pls visit here also
  http://jp-smriti.blogspot.com/

  കൃസ്തുമസ്സ് & പുതുവത്സരാശംസകള്‍ ഇവിടെ ദൃശ്യമാകും. ലിങ്ക് തുറക്കൂ
  www.annvision.com/jp/

  മറുപടിഇല്ലാതാക്കൂ
 19. വളരെ informative ആയ ഈ പോസ്റ്റ്‌ കാണാന്‍ ഒരുപാട് വൈകിപ്പോയി.
  പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് അത് നോക്കി രസിക്കുന്ന ഒരു രാഷ്ട്രത്തെ അനുകൂലിക്കാന്‍ ഹൃദയമുള്ളവര്‍ക്ക് കഴിയില്ല.
  മതത്തെ വിട്ടേക്കൂ..ഇത്തരം ക്രൂരത ആര്‍ ചെയ്താലും അവര്‍ ഭീകരര്‍ തന്നെയാണ്.
  congratulations.

  മറുപടിഇല്ലാതാക്കൂ
 20. ഞാന്‍ ഈ പോസ്റ്റ്‌ കണ്ടത് വളരെ വൈകി ആണ്,,
  ഇവിടെ ചില കാര്യങ്ങളില്‍ ഇടപെട്ടോട്ടെ..,
  ജൂതന്മാരെ ആദ്യം പാലസ്തീനില്‍ നിന്ന് പുറത്താക്കിയത് മുസ്ലിങ്ങള്‍ അല്ല ക്രിസ്ത്യന്‍ ഭരണ സിരാകേന്ദ്രമായ റോമാക്കാരാണെന്ന് പറഞ്ഞു..
  ജൂതന്മാര്‍ ആദ്യം പാലസ്തീനില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ ഇസ്ലാം മതം എന്നാ ഒന്ന് ഇല്ല..
  പിന്നെ ക്രിസ്ത്യാനികള്‍ ദമാസ്കസില്‍ രൂപം കൊണ്ടതെയുള്ളൂ റോമില്‍ അതേ സമയം ക്രിസ്ത്യാനികളെ കണ്ടാല്‍ പുറത്താകുന്ന കാലം ആയിരുന്നു..
  റോമാക്കാര്‍ ജൂതന്മാരെ പുറത്താക്കിയതിനു ശേഷവും തുര്‍ക്കികള്‍ പലസ്തീന്‍ പിടിച്ചടക്കിയതിനു ശേഷം വന്നു കൂടിയവര്‍ ആണ് ഇന്നത്തെ പലസ്തീനികള്‍..,
  പിന്നെ ജൂതന്മാര്‍ ചെന്നെത്തിയ നാടുകളിലെല്ലാം പരദേശികള്‍ ആയാണ് പാര്‍ത്തിരുന്നത് ഇന്ത്യയില്‍ ക്രിസ്തുവിനു മുന്നേ തന്നെ ജൂതന്മാര്‍ എത്തിയിരുന്നെങ്കിലും അവര്‍ എല്ലാ കാലത്തും മറ്റു ഇന്ത്യക്കാരില്‍ നിന്നും വെത്യേസ്തര്‍ ആയിരുന്നു..,
  വംശശുദ്ധിയുടെ കാര്യത്തില്‍ മറ്റു സെമിടിക്‌ മതങ്ങളില്‍ നിന്നും അവര്‍ കൂടുതല്‍ മുന്നിട്ടു നിന്നത് മതം എന്നാ നിലയില്‍ അവര്‍ വളരാതിരുന്നത്..
  വളരെ അതികം ജൂതന്മാര്‍ കാലത്തിന്റെ ഒഴുക്കിനനുസരിച്ച്ചു ക്രിസ്ത്യാനികളും മുസ്ലില്ഗലും ആയതും ഒരു കാരണമായി..,

  മറുപടിഇല്ലാതാക്കൂ