
മഴയെല്ലാം പെയ്തിറങ്ങി തയ്യാറായ പാടങ്ങള്‍- കാത്തിരിക്കുന്നത് ഉഴുതുമറിക്കുവാന്‍ കരുത്തുള്ളവനെ.

ഇതെന്‍റെ ഗ്രാമം - വയലുകള്‍ തൂര്‍ത്തിട്ടില്ലാതെ - കൃഷിപ്പണി നിലനില്‍ക്കുന്ന അപൂര്‍വ്വം കാഴ്ചകളില്‍ ചിലത്

പോത്തും കാളകളും മനുഷ്യരുമെല്ലാം ഈ പണിയുടെ ഭാഗമായി നിലനില്‍ക്കുന്ന ഇക്കാഴ്ച ഇനിയെത്ര നാള്‍ക്കൂടി

നട നട നട ---- വേണ്ട വേണ്ട പോത്തെ - ശരിക്ക് നടന്നോ -- കളിയെന്നോടു വേണ്ടേ







കുട്ടുകാക്ക - ചെറുപ്പം മുതലേ ഞാന്‍ കാണുന്ന കര്‍ഷകനും കര്‍ഷകതൊഴിലാളിയും - സംസ്കാരങ്ങളുടെ കണ്ണികള്‍

പൂട്ടുന്ന കണ്ടതിന്‍റെ വരമ്പിലിരിക്കാന്‍ നല്ല രസമാണ്. ചേറിന്‍റെ മണം മുഴുവന്‍ മൂക്കിലൂടെ വലിച്ചു കേറ്റണം

ഒന്നാം പണി കഴിയാറായി



കീറി കുറുകെ റോഡ് വന്നു കഴിഞ്ഞു - ഇനി പേടിക്കേണ്ട - മണ്ണുമായി ലോറികള്‍ എത്തിത്തുടങ്ങും - പിന്നാലെ ഭൂമിക്കു വിലയുമായി റിയല്‍ യെസ്റ്റെറ്റുകാരും.ജീവിക്കേണ്ടേ
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂചിത്രങ്ങളിഷ്ടമായി ;
മറുപടിഇല്ലാതാക്കൂഅടിക്കുറിപ്പുകളതിലേറെ ഇഷ്ടമായി.
കാട്ടിപ്പരുത്തിക്ക് ഇനിയുമേറെ പറയാന്‍ കഴിയും
തുടരുക..ഭാവുകങ്ങള്‍.
ഓ.ടോ)ഏറെക്കാലത്തിനു ശേഷം ഒരു “സ്വന്തം നാട്ടുകാരനെ”
ബൂലോഗത്ത് കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.
-- മിന്നാമിനുങ്ങ്
ആദ്യത്തെതു നാട്ടുകാരനില്‍ നിന്നു തന്നെയാകുമ്പോള്‍ ഒരു സുഖം - നന്ദിയുണ്ട് - പ്രോത്സാഹനത്തിന്നും
മറുപടിഇല്ലാതാക്കൂബ്ലോഗ് ലോകത്തേക്ക് വൈകിയ ഒരു സ്വാഗതം...
മറുപടിഇല്ലാതാക്കൂകൊല്ലാട് ... ഇതെന്റെ ഗ്രാമമാണ്... സമയം പോലെ നോക്കൂ..
നല്ല ചിത്രങ്ങള്‍ അടിക്കുറിപ്പും അടിപൊളി,പിന്നെ ഞാനും ഒരയല്‍വാസിയാണുട്ടൊ...
മറുപടിഇല്ലാതാക്കൂനാടിന്റ്റെ മണം :)
മറുപടിഇല്ലാതാക്കൂഈ പടങ്ങള്‍ കാണുമ്പോള്‍ പറഞ്ഞുതേഞ്ഞ ആ പ്രയോഗം വീണ്ടും വീണ്ടും ഓര്‍മ്മവരുന്നു.
മറുപടിഇല്ലാതാക്കൂനാട്ടിന്പുറം നന്മകളാല്‍ സമൃദ്ധം.
അനില്‍-
മറുപടിഇല്ലാതാക്കൂഅഷ്രഫ്
തറവാടി
നിരക്ഷന്‍-
എല്ലാവര്‍ക്കും നന്ദി
നാടന്‍ സ്റ്റൈല്‍ മാറാത്ത ആ ഗ്രാമീണഫോട്ടോകള്‍ കാണുമ്പോള്‍ ഉള്ള് കുളിരുന്നു, എന്തു സൂഖം, ,പ്രത്യേകിച്ച് വരണ്ടിരിക്കുന്ന, മഴ സ്വപ്നമായ ഈ രാജസ്ഥാന്‍ മണ്ണിലിരിക്കുമ്പോള്‍!!!
മറുപടിഇല്ലാതാക്കൂ